Ads 468x60px

അല്ലാഹു എത്ര കാരുണ്യവാന്‍ !

ഒരിക്കല്‍ യുദ്ധത്തില്‍ നിന്ന്‍ പിടിക്കപ്പെട്ട കൂട്ടത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നു. ആ സ്ത്രീ എന്തോ കളഞ്ഞു പോയത് അന്വേഷിക്കുന്നത് പോലെ, അവസാനം കണ്ടെത്തി. ഒരു പിഞ്ചു കുഞ്ഞ്. കുട്ടിയെ കിട്ടിയതും ആ ഉമ്മ കുട്ടിയെ എടുത്തു നെഞ്ചോട് ചേര്‍ത്ത് ഉമ്മ വെച്ച് താലോലിക്കുന്നത് കണ്ട നബിതങ്ങള്‍ സ്വഹാബികളോടായി ചോദിച്ചു, "ആ ഉമ്മ ആ പിഞ്ചു കുഞ്ഞിനെ തീയില്‍ ഇടുമെന്ന് ആരെങ്കിലും വിചാരിക്കുന്നുവോ? " ഒരിക്കലുമില്ല. ആ ഉമ്മാക്ക് ജീവനുള്ളിടത്തോളം കാലം. . . എന്നാല്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ നൂറില്‍ ഒരംശം മാത്രമാണ് അവന്‍ ഭൂമിയിലേക്ക് ഇറക്കിയിട്ടുള്ളത്. അതിന്‍റെ ഭാഗമാണ് ആ ഉമ്മാക്ക് കുട്ടിയോടുള്ള സ്നേഹം. ഇത്രയേറെ കാരുണ്യവാനായ റബ്ബ് തന്‍റെ അടിമയെ നരകത്തിലിടുമെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ലാഹു വലിയ കാരുന്യവാനാണ്. അടിമകളായ മനുഷ്യരോട് വലിയ സ്നേഹവും പരിഗണനയുമുള്ളവന്‍. നാം സ്വര്‍ഗ്ഗത്തില്‍ പ്രവേഷിക്കണമെന്നു അവന്‍ ആഗ്രഹിക്കുന്നു. അതിനുള്ള പല സംവിധാനങ്ങളും അവന്‍ ഒരുക്കിത്തന്നു. ചോദിക്കുന്നതെന്തും നല്‍കപ്പെടുന്ന ദിന രാത്രങ്ങള്‍, നരക മോചനം നല്‍കാനായി ദിവസങ്ങള്‍, എന്നിട്ടും നാം വേണ്ടെന്നു വെക്കുമ്പോള്‍ . . .
ഒരു അഹ്രാബി നബിതങ്ങളുടെ ഖബ്റിങ്ങല്‍ വന്ന്‍ ദുആ ചെയ്തത് ഇങ്ങനെ. അല്ലാഹുവേ, നീ എനിക്ക് പൊറുത്ത് തന്നാല്‍ നിന്‍റെ ഹബീബായ പ്രവാചകന് സന്തോഷമാകും, നിന്‍റെ ശത്രുവായ ഇബ്ലീസിനു വലിയ ദുഖവും. അതിനാല്‍ നിന്‍റെ ഹബീബിന് സന്തോഷമുണ്ടാകാന്‍ നീ എനിക്ക് മാപ്പ് തരൂ. എത്ര വലിയ ദോഷിയോടും അവന്‍ പൊറുക്കും. അവന്‍റെ മഗ്ഫിറത് അത്ര വിശാലമാണ്. അല്ലാഹു അവന്‍റെ കാരുണ്യം കൊണ്ട് നമ്മെ അവന്‍റെ ഇഷ്ട ദാസന്മാരില്‍ പെടുത്തി സ്വീകരിക്കട്ടെ, ആമീന്‍

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR