Ads 468x60px

ശത്രുക്കള്‍ പറയുന്നു സുബ്ഹിയുടെ മഹത്വം!

ഇസ്‌ലാമിക സമൂഹത്തിന്‍റെ വിജയരഹസ്യം സൂക്ഷ്മമായി ഗ്രഹിക്കാന്‍ ശ്രമിച്ച ശത്രുക്കള്‍ക്ക് ആ വിജയരഹസ്യം അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്ക്കറിയാം , മുസ്‌ലിം ഉമ്മത്തിന്‍റെ ശക്തി ആയുധ ബലത്തിലോ ബോംബുകളുടെ എണ്ണവണ്ണങ്ങളിലോ അല്ല. മറിച്ച് അവരുടെ ശക്തി സുബ്ഹി നമസ്കാരത്തിലാണ് എന്ന്! അതെ, ലോകം മയങ്ങുമ്പോള്‍ ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ മുസ്‌ലിംകള്‍ നിര്‍വഹിക്കുന്ന സുബ്ഹി നമസ്കാരം, അതവര്‍ക്ക് ഒരു പ്രത്യേക ആത്മീയ ഊര്ജ്ജം നല്‍കുന്നു. അതാണവരുടെ ഊര്‍ജ്ജത്തിന്‍റെ ഉറവിടം. ഈ ഊര്ജ്ജം നഷ്‌ടമായ മുസ്‌ലിം സമൂഹത്തിന് ശക്തിയുണ്ടാവില്ല എന്നവര്‍ക്കറിയാം.

ഒരു ജൂതപണ്ഡിതന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക. “മുസ്‌ലിംകളുടെ ജുമുഅ നമസ്കാരത്തിന് പങ്കെടുക്കുന്ന അത്രയും ആളുകള്‍ അവരുടെ സുബ്ഹി ജമാഅത്തിന് ഉണ്ടാവാത്തേടത്തോളം കാലം മുസ്‌ലിംകള്‍ക്ക് ഞങ്ങളെ കീഴ്പ്പെടുത്താനാവില്ല!!” അതെ, ശരിയാണ്.കാരണം, ജൂതരെ മുസ്‌ലിംകള്‍ പരാജയപ്പെടുത്തിയ കാലത്തെല്ലാം മുസ്‌ലിം പള്ളികളില്‍ ജുമുഅയും സുബ്ഹി ജമാഅത്തും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നില്ല. രണ്ടിലും പള്ളി നിറയെ ആളുകള്‍! ഇന്നോ? ജുമുഅക്ക് പള്ളികള്‍ നിറയുന്നു. സുബ്ഹിക്കോ ? ഒരു സ്വഫ്ഫ് പോലും തികയുന്നില്ല! പിന്നെ എങ്ങനെ ഈ സമുദായത്തിന് ഊര്ജ്ജം കിട്ടും? ശത്രുക്കള്‍ മുസ്‌ലിംകളെ കടിച്ചു കീറാന്‍ ശ്രമിക്കുന്നുവെന്ന് നാം പരാതി പറഞ്ഞിട്ട് കാര്യമുണ്ടോ? മുസ്‌ലിം ഉമ്മത്തിന്‍റെ ഊര്ജ്ജസ്രോതസ്സ് സുബ്ഹി ജമാഅത്താണെന്ന് ഒരു ജൂതന് മനസ്സിലായെങ്കില്‍ നമുക്കത് മനസ്സിലാവാത്തതെന്തേ?

സുബ്ഹിക്ക് മൂടിപ്പുതച്ച് കിടന്നുറങ്ങുന്നവന്‍ മുസ്‌ലിംകളില്‍ ഉണ്ടാവണമെന്നാണ് പിശാചും ഇസ്‌ലാമിക ശത്രുക്കളും ആഗ്രഹിക്കുന്നത്. നാം ആലോചിക്കുക: നമ്മള്‍ ശത്രുക്കളുടെ സന്തോഷത്തിന് നിമിത്തങ്ങളാവണോ? സമൂഹത്തിന്‍റെ ഊര്‍ജ്ജം കെടുത്തുന്ന ദ്രവിച്ച ഉപകരണങ്ങളാവാണോ?
Share ചെയ്യുക
നൻമ പ്രചരിപ്പിക്കുക

നിസ്കരിക്കുന്നവന്ന് കിട്ടുന്ന നേട്ടം

* * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

സുബ്ഹി =    സൗന്ദര്യം വര്‍ദ്ധിക്കും

ളുഹര്‍ =          വരുമാനം വര്‍ദ്ധിക്കും

അസര്‍ =          ആരോഗൃം നന്നാക്കും

മഗരിബ് =      ടെൻഷനില്‍ നിന്ന് മോചനം

ഇഷാ =            ശാന്തമായ ഉറക്കം

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR