കഴിഞ്ഞ
കുറേ നാളുകളായി കേരളത്തിലെ മുസ്ലിം സമുദായത്തിനകത്ത
ും പുറത്തും നടക്കുന്ന ഗൗരവകരമായ
ചര്ച്ചകളില് ഒന്നാണ്
സമുദായത്തിലെ മതപ്രഭാഷകരെ സംബന്ധിച്ചുള്ളത
്......അതിന് കാരണം മറ്റൊന്നുമല്ലെന
്നാണ് തോന്നുന്നത്, മറ്റ് ഏത്
രംഗത്തെയും പോലെ മതപ്രഭാഷണ
രംഗത്തും കടന്ന് വന്ന ന്യൂജനറേഷന് ട്രന്ഡ്
തന്നെയാണ്...പലരും പല രീതിയിലാണ്
മതപ്രഭാഷണ രംഗത്തെ ഇന്ന് കാണുന്നത്.
പണ്ട് കാലങ്ങളില് നമ്മുടെ നാടുകളില്
മതപ്രഭാഷണം നടക്കുന്നുവെന്ന് പറഞ്ഞാല്
അത് അറവ് നുകരാനുള്ള
വേദിയായിട്ടായിരുന്നു
നമ്മുടെ പൂര്വ്വികരും നാട്ടുകാരും കണ്ടിരുന്നത്.
അക്കാലത്ത് മതപണ്ഡിതര് വരുന്നത് അറിവ്
പകര്ന്ന് നല്കാനും..... അന്ന് നമ്മോട്
സംവദിച്ചവര്,
ആത്മീയതയുടെ അനുഭൂതി പകര്ന്ന്
തിന്മയില് നിന്നും നന്മയിലേക്ക്
വഴിനടത്താനുള്ള പാത തെളിച്ചായിരുന്നു
വേദി വിടുന്നത്...പ്ര
സംഗം കഴിഞ്ഞിറങ്ങുമ്പോള്
സംഘാടകരായ സാധുക്കള് കൈയിലുള്ള
ചെറിയ തുക അവര്ക്ക് ന്യൂസ്പേപ്പറില
് പൊതിഞ്ഞ് കൈയില് വെച്ച്
കൊടുക്കാന് ശ്രമിക്കും...അപ
്പോഴും സ്വാതികരായ അവര്
പറയും വേണ്ട മക്കളെ,
ഇതിന്റെയൊന്നും ആവശ്യമില്ല...ഒടുവില്
സംഘാടകര് പറയും ഇത് ഉസ്താദിനുള്ള
യാത്രാക്കൂലി മാത്രമാണെന്ന്..
.എന്നാലും വാങ്ങാന്
താത്പര്യം കാണിക്കാതെ ഉസ്താദ് അവര്
പോകാനൊരുങ്ങുമ്പോള്
പോക്കറ്റിലേക്ക് തിരുകി കയറ്റി വെച്ച്
കൊടുക്കും...അത് അമ്പതിനായിരത്തി
ന്റെ ചെക്കോ, ഒരുലക്ഷത്തിന്റെ
ബോണ്ടോ, പളപളപ്പുള്ള പുതുപ്പുത്തന്
നോട്ടുകള് റബറിട്ട്
കെട്ടിയടുക്കി വെച്ചതോ ആയിരിക്കില്ല...
അത് ചിലപ്പോള്
ആയിരമാകും അതല്ലെങ്കില്
രണ്ടായിരമാകും. ചിലപ്പോള്
അഞ്ഞൂറോ ഇരുന്നൂറ്റി അമ്പതോ ആകും പക്ഷേ അവര്ക്ക്
പരിഭവമില്ല...കിട്ടുന്ന തുകയെക്കുറിച്ച്്
ചിന്തിക്കാതെ അവര് പ്രാര്ഥിക്കാമെ
ന്ന നിഷ്കളങ്കമായ മറുപടിയില്
അവിടെ നിന്നും യാത്രയാകും മറ്റൊരു
വേദിയിലേക്ക്.... എന്നാല് ഇപ്പോള്
കാലം മാറി...മതപ്രഭാഷണത്തിന്
വരുന്നവര്
സ്വയം പണ്ഡിതനും ഉസ്താദുമാകുകയാണ്..
പ്രസംഗത്തിനിടയില് സ്വയം ഉസ്താദ്
ഉസ്താദ് എന്നത് ഒരു 33 തവണ,
മക്കളെ മക്കളെ 33.. സഹോദരിമാരെ,
പെങ്ങന്മാരെ എന്ന് 33 പ്രവാശ്യം...എന്
റെ കരളിന്റെ കഷണങ്ങളായ
യുവാക്കളെ...കുറഞ്ഞത് 33... നേരത്തെ മറ്റ്
വേദികളില് പറഞ്ഞ രണ്ട് ഖുര്ആന്
വചനങ്ങള്....വിശ്വാസികള് കേട്ട്
തഴമ്പിച്ച ഒരു ഹദീസ്....ഇതൊക്കെ കേട്ട്
ഹരംകൊള്ളാതെ വരുമ്പോള്
ഏറ്റവും പുതിയ രണ്ട് മാപ്പിളപ്പാട്ടു
ം..ഒന്നോ രണ്ടോ സിനിമാ പാട്ടും...ഇത്രയ
ുമാമ്പോഴേക്കും ഉസ്താദിന്റെ ഇശല്
തേന്മഴയും സ്വരമാധുര്യവും കേട്ട്
സദസിലുള്ള കരളിന്റെ കഷണങ്ങളായ
യുവാക്കളടക്കമുള്ളവരുടെ കാല് മുതല് കാത്
വരെയുള്ള രോമങ്ങള് കോള്മയിര്കൊണ്ട്
നിര്വൃതി അടയും. വൈകാരികതയില്
പൊള്ഌച്ചെടത്ത യുവത്വത്തെ പിന്നീട്
നേരത്തെ പറഞ്ഞത് പോലെയുള്ള
പിരിവിലൂടെ പിഴിയാന് തുടങ്ങും.
സമയം രണ്ടോ രണ്ടരയോ മണിക്കുര്
കഴിഞ്ഞു..ഉസ്താദിന് ഇനി അടുത്ത
വേദിയിലാണ് പ്രഭാഷണം....അതു
ം നാളെ.....കാതങ്ങള് അകലെയുള്ള മറ്റൊരു
ജില്ലയില്....ഉസ്താദ് പോയപ്പോള്
ജനം അഭിപ്രായം പറഞ്ഞ് തുടങ്ങി.. നല്ല
പ്രസംഗം.. നല്ല ശബ്ദം..എത്ര
രൂപയാ പിരിച്ചെടുത്തത്....ഉസ്താദ് ഈ
സിനിമാപാട്ടൊക്ക
െ എങ്ങനെ പഠിക്കുന്നു...കുങ്കുമപ്പൂ
സീരിയലും,
പരസ്പരം സീരീയലുമൊക്കെ ഉസ്താദിനുമറിയാമ
െടിയെന്ന് പ്രസംഗം കേട്ട
മുസ്ലിം മഹിളകള്.....
സംഗതി ചുരുക്കി പറഞ്ഞാല് ഉസ്താദ്
പോയതോടെ ഒരു
ഗാനമേളയും നാടകവും ഒന്നിച്ച് കണ്ട
പ്രതീതിയില് സമുദായങ്ങള്
നിര്വൃതി കൊണ്ട് മടങ്ങി... കാറ്റ് പോയ
ബലൂണ്പോലെ ഉസ്താദിന്റെ പ്രസംഗം കേട്ടവരുടെ ഇസ്ലാമികാവേഷവു
ം കെട്ടുപോയെന്ന് ചുരുക്കും...ഉസ്
താദിന്റെ മക്കളും യുവാക്കളും പഴയ
കല്ലായിക്കടവത്ത് തന്നെ..എങ്കിലും
നാട്ടുകാരുടെ മുന്നില് മാനം കാക്കാന്
നേരത്തെ ആവേശത്തിന് പറഞ്ഞ് പോയ
പറഞ്ഞ വാക്ക് പാലിക്കാന് അവര്
കടംവാങ്ങിയും പണയും വെച്ചും പണം കൊടുക്കും....എന
്നിട്ട് പറയും അന്നേരം അത്രയും വലിയ
തുക പറയേണ്ടതില്ലായിരുന്നെന്ന്...ഇങ
്ങനെ സാധാരണക്കാരായ
ജനങ്ങളുടെ വിവരമില്ലായ്മയു
ം സമുദായമെന്ന വികാരവും മുതലെടുത്ത്
വളര്ന്ന വാക്കവിമാര് ഇപ്പോള്
കൊത്തിക്കൊത്തി മുറത്തില്
കയറി കൊത്തി തുടങ്ങിയിരിക്കു
ന്നു...സമുദായത്തിന്
കാര്യം പിടികിട്ടി...പഴയ
വേദികളുയര്ന്ന നാടുകളില് ഇപ്പോള്
വേദിളില്ലാതായിരിക്കുന്നു..അതിന്
ചില പുതിയ അടവുകള്.. നാക്ക് വളച്ച്
വിവരക്കേട് പറയുമ്പോള് അത്
എല്ലാവരും കേട്ടിരിക്കുമെന്ന്
കരുതരുത്...വാക്കവിമാരുടെ വികട
സരസ്വതികള് മുസ്ലിം നേതാക്കള്ക്ക്
നേരെ വേണ്ട...നല്ലത് പറഞ്ഞ്
അണികളെ നയിക്കാന് കഴിയാത്തവര്
അഴുക്ക് ഒഴുക്കി വിടാന് ഓവ് ചാലുകള്
വെട്ടുന്നത് സ്വാഭാവികം...അത
്തരം ഓടയിലൂടെ ഒഴുകുന്ന അഴുക്ക്
വെള്ളം എപ്പോഴും ആഗ്രഹിക്കും.....
ശാന്തമായി, ശുദ്ധമായി ജനലക്ഷങ്ങള്ക്ക്
ഉപകാരപ്പെടുന്ന
ജലാശയത്തെ ചവിട്ടിത്താഴ്ത്
തി മുകളിലൂടെ ഒഴുകാമെന്നൊക്കെ
..പക്ഷേ അത്
വെറും സ്വപ്നം മാത്രമാണ്...മലി
നജലം ഒഴുകുന്ന ചാല്
എന്നും മാലിന്യം നിറഞ്ഞായിരിക്കു
ം ഒഴുകുക....മാലിന്യ സംസ്കരണത്തിന്
മുതിരുന്ന ഒരു വ്യക്തിത്വവുമവി
ടെയില്ലാത്തിടത്
തോളം കാലം....പിന്നെ പറഞ്ഞതൊക്കെ ഇരിക്കട്ടെ...അത
് കേട്ട്
ആരെങ്കിലും ജയ്ഹൊ വിളിച്ചെങ്കില്
വിളിക്കട്ടെ.....തെരുവ്
നായക്കളുടെ ഒലിയിടുമ്പോള് മറ്റ് മൃഗങ്ങളത്
ശ്രവിച്ചേക്കും...എന്നാല് മനുഷ്യന്
തെരുവ നായഌടെ ശബ്ദം കേട്ട്
ഓടിയിരുന്നെങ്കില് എന്താകുമായിരുന്നു
ലോകം....
വാല്ക്കഷണം; നവമാധ്യമ
സുഹൃത്തുക്കളോടൊരുകാര്യം,
മൗദൂദിയുടെ പത്രം മാത്രം വായിച്ച്
പ്രഭാഷണം നടത്താനിറങ്ങുന്നവര്ക്ക്
മറുപടി പറയാന് നടക്കരുത്. അവര്
ആഗ്രഹിക്കുന്ന പബ്ലിസിറ്റിക്ക്
വേണ്ടി പണിയെടുക്കലാകരുത്
നമ്മുടെ ജോലി...ഇനി ആരെങ്കിലും പുകഴ്ത്തി പറഞ്ഞാലോ ഇകഴ്ത്തി പറഞ്ഞാലോ തെളിയുകയോ,
മങ്ങുകയോ ചെയ്യുന്നതല്ല
പണ്ഡിതരലിലെ പൂര്ണചന്ദ്രന്റ
െ പ്രകശം.....ഒരു കാര്യം കൂടി,
സുരേഷ്ഗോപിക്ക് മറുപടി പറയലോ,
മലാലയെക്കുറിച്ച് അലറലോ,
വൈകാരികത ആളിക്കത്തിച്ച്
യുവാക്കളെ ഫാന്സാക്കലോ അല്ല
പ്രഭാഷണ
കലയെന്നും നാം തിരിച്ചറിയേണ്ടത
ുണ്ട്.. ഇത്തരം സംഭവങ്ങള്ക്കിട
യിലും പണത്തിനുമപ്പുറം അറിവ് പകര്ന്ന്
നല്കുന്ന നല്ല യുവപണ്ഡിതര്
നമുക്കിടയിലുണ്ടെന്നതാണ്
അല്പ്പം ആശ്വാസം.
0 comments:
Post a Comment