Ads 468x60px

നരകം സമ്മാനിക്കുന്ന ഷെയറുകള്‍ . . . .?!

ഇന്നലെ ഒരു വീഡിയോ കിട്ടി. അതിൽ ആകാശത്തിലൂടെ ഒരു കുതിര പറക്കുന്നുണ്ട് , കാണികൾ തക്ബീറുകൾ ഉച്ചത്തിൽ മുഴക്കുന്നുണ്ട് . അൽപം കഴിഞ്ഞ് അത് വ്യാജമാണെന്നുള്ള വാർത്തകളും പ്രചരിച്ചു. കഴിഞ്ഞ ആഴ്ച്ച കേരളത്തെ വേദനിപ്പിച്ച ഒരു വാർത്ത പ്രചരിച്ചു, പയ്യോളിക്കടുത്ത പള്ളിക്കരയിലെ ഒരു കുട്ടിയെ കീരി കടിച്ച് പേ ബാധിച്ചിരിക്കുന്നു, പേ പടരാനും അത് മുഖേന മരണങ്ങൾ സംഭവിക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞ് കുട്ടിയെ കൊല്ലണമെന്നും അതുവരെ റൂമിൽ പൂട്ടിയിടണമെന്നും ഡോക്ടർമാർ നിർദേശിച്ചു. പിന്നീട് പത്രത്തിലും ഒരു ഡോക്ടറുടെ ആ അസുഖവുമായി ബന്ധപ്പെട്ട ശാസ്ത്രീയമായ വിശദീകരണവും കേട്ടപ്പോൾ അത് വ്യാജമാണെന്ന് ബോധ്യമായി. കഴിഞ്ഞ മാസം 14 വയസ്സുള്ള ഒരു വിദ്യാർത്ഥിയെ പാന്പ് വിഴുങ്ങിയ ഫോട്ടോകൾ പ്രചരിച്ചു, പിന്നീട് അതും വ്യാജമാണെന്ന് അറിഞ്ഞു. വ്യക്തികളെ തേജോവധം ചെയ്യുന്ന രീതിയിലുള്ള വ്യാജവാർത്തകളും ഇത്പോലെ പ്രചരിക്കുന്നുണ്ട്.കുറച്ച് മുന്പ് പത്രത്തിലൂടെ വായിക്കാ൯ സാധിച്ചു: വാട്സാപ്പിലൂടെ വിവാഹമോചനങ്ങൾ വർദ്ധിക്കുന്നു. സോഷ്യൽ മീഡിയകൾ കയ്യടിക്കിവെച്ചിരിക്കുന്ന ഈ കാലത്ത് ഏത് ചെറിയ വാർത്തകളും വളരെ വേഗത്തിൽ പ്രചരിക്കും. കണ്ടതും തേട്ടതും വിളിച്ച് പറയൽ വിശ്വാസിയുടെ ഗുണമല്ല. തിരു നബി  صلى الله عليه وسلمപറഞ്ഞു: “അല്ലാഹു നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ നിരോധിച്ചിരിക്കുന്നു: - കണ്ടതും കേട്ടതും പറയുക, ചോദ്യം വര്‍ദ്ധിപ്പിക്കുക, ധനം ധൂര്‍ത്തടിക്കുക.” (മുസ്‌ലിം) കണ്ടതും കേട്ടതും പ്രചരിപ്പിക്കലും അനാവശ്യമായ ചോദ്യങ്ങളും സംശയങ്ങളും സമുദായത്തിൽ പ്രചരിപ്പിക്കുന്നതും അനൈക്യത്തിനും ശത്രുതയ്ക്കും വഴിവെക്കും. പകയും പരസ്പര ആരോപണ-വിമര്‍ശനങ്ങളും ഒഴിവാക്കി ഒഴിവ് സമയത്ത് ആധുനിക യുഗത്തിലേക്ക് ഏറ്റവും അനുയോജ്യമായ ഇസ്‌ലാമിനെ മാര്‍ക്കറ്റ് ചെയ്യാന്‍ പരിശ്രമം നടത്തിനോക്കൂ. നല്ലഫലങ്ങൾ തീർച്ചയായു പറ്റും.

0 comments:

 

Install SUNNI News 4 News & Live

.

Con: 09387762313

For Audio Recording SAMAR