മദീന: ഹജ്ജ് കഴിഞ്ഞ് എന്നെ സന്ദര്‍ശിക്കാതെ മടങ്ങുന്നവന്‍ ഞാനുമായി പിണക്കത്തിലാണെന്ന് നബി (സ്വ) തങ്ങള്‍ പറയുന്നു. അതുകൊണ്ട് തന്നെ ഈമാനുള്ള എല്ലാവരും മദീനയിലെത്തി സിയാറത് ചെയ്യാതെ നാട്ടിലേക്ക് മടങ്ങില്ല. മദീനയെന്നാല്‍ പ്രത്യേക പരിശുദ്ധിയുള്ള നാടാണ്. ഇസ്ലാമിന്‍റെ കാഴ്ചപ്പാടില്‍ മാത്രമല്ല. ഭൂമി ശാസ്ത്ര പ്രകാരവും മദീനക്ക് ധാരാളം പ്രത്യേകതകള്‍ ഉണ്ട്. ഖിയാമത് നാളില്‍ മനുഷ്യരെ പിഴാപ്പിക്കാന്‍ ദജ്ജാല്‍ വരുമെന്നും വലിയ വലിയ അത്ഭുതങ്ങള്‍ കാണിച്ചു മനുഷ്യരുടെ ഈമാന്‍ തെറ്റിക്കുമെന്നും നമുക്കറിയാം. നബി തങ്ങളുടെ കാലം തൊട്ടേ ആ ദജ്ജാലില്‍ നിന്ന് മുസ്ലിമീങ്ങള്‍ കാവല്‍ തേടുന്നുണ്ട്. എന്നാല്‍ ഈ ദജ്ജാല്‍ പോലും പ്രവേശിക്കാത്ത നാടുകളാണ് മക്കയും മദീനയും. ഏറ്റവും അധികം മത കാര്യങ്ങളില്‍ പോലും കളവ് പറയുകയും കളവ് പറയല്‍ മത്സരങ്ങള്‍ പോലും നടത്തി സമ്മാനങ്ങള്‍ നല്‍കുകയുമൊക്കെ ചെയ്യുന്ന വഹ്ഹാബികളെ പോലെയുള്ളവരെ നബിതങ്ങള്‍ പറഞ്ഞത് ദജ്ജാലൂന കദ്ധാബൂന എന്നാണ്. അഥവാ ദജ്ജാലിന്‍റെ അനുയായികള്‍. അവരും മദീനയില്‍ പോകാറില്ല. നോക്കണേ മദീനയുടെ ഒരു പരിശുദ്ധി. മദീന കൊല്ലന്‍റെ ആല പോലെയാണെന്നും ചൂടാക്കി അടിക്കുമ്പോള്‍ തുരുംബ് അടര്‍ന്നു പോകും പ്രകാരം മദീന ദുഷിച്ചതിനെ പുറം തള്ളുമെന്നും നബി തങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് ഇത്തരം പുത്തനാഷയക്കാര്‍ക്ക് മ്ദീനയിലെങ്ങനെ പ്രവേഷിക്കാനാകും ? അല്ലാഹു തആലാ നമുക്ക് പല തവണ മദീനയിലെത്താനും ഹബീബിനെ സിയാറത് ചെയ്യാനും അവിടത്തോട് നേരില്‍ സ്വലാതും സലാമും ചൊല്ലാനുമുള്ള മഹാ ഭാഗ്യം നല്‍കി അനുഗ്രഹിക്കട്ടെ - ആമീന്‍
Subscribe to:
Post Comments (Atom)
0 comments:
Post a Comment